thampan-thomas

തിരുവല്ല: ശബരിമല ശാസ്താവ് എല്ലാവരുടെയും ദൈവമാണെന്നും അത് രാഷ്ട്രീയ പിത്തലാട്ടത്തിനുള്ളതല്ലെന്നും മുൻ എം.പി. അഡ്വ.തമ്പാൻ തോമസ് പറഞ്ഞു. ഹിന്ദ് മസ്ദൂർ സഭ ജില്ലാ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ആദിത്യനാഥും മോദിയും സവർണാധിപത്യത്തിന് ശ്രമിക്കുന്നു. കീഴാള ജനതയും പിന്നാക്കവിഭാഗവും അടിച്ചമർത്തപ്പെടുന്നു. ജനാധിപത്യ മതേതര വോട്ടുകൾ ഭിന്നിച്ചു പോകാതെ നോക്കണമെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ പ്രസിഡന്റ് അഡ്വ. മണ്ണടി അനിൽ അദ്ധ്യക്ഷത വഹിച്ചു. എച്ച്.എം.എസ്. സംസ്ഥാന സെക്രട്ടറി ടോമി മാത്യു, അലക്‌സ് കണ്ണമല, അലക്‌സ് മണപ്പുറത്ത്, വൽസലാ ശശി, പാപ്പച്ചൻ മേപ്രത്ത്, പി.ഒ. സുരേന്ദ്രൻ, സാംസൺ ദാനിയേൽ, ഗീവർഗീസ് കളത്തിനാൽ, ശോഭാ വിശ്വൻ, അൻസാരി കോന്നി, ഗോപിമോഹൻ ചെറുകര, ജെസി തോമസ്, ഉഷാകുമാരി എന്നിവർ പ്രസംഗിച്ചു. സമാപന സമ്മേളനം വൈസ് പ്രസിഡന്റ് അഡ്വ. ജോർജ്ജ് തോമസ് ഉദ്ഘാടനം ചെയ്തു.