പന്തളം: വിുേശത്ത്നിന്നും അവധിക്ക് നാട്ടിലെത്തിയ യുവാവ് ബൈക്കും വാനും കൂട്ടിച്ചുണ്ടായ അപകടത്തിൽ മരിച്ചു. ഉളനാട് ഇടയാടിയിൽ സജി സാമുവലിന്റെ മകൻ ലിജിൻ സജി(26) ആണ് മരിച്ചത്.
ഇന്നലെ ഉച്ചകഴിഞ്ഞ് 2.45ന് പന്തളംപത്തംനംതിട്ട റോഡിൽ മാമ്പിലാലി ജംഗ്ഷനു സമീപമാണ് അപകടം. ബൈക്കിൽ പത്തനംതിട്ടയ്ക്കു പോകുകയായിരുന്നു ലിജിൻ. പന്തളം ഭാഗത്തേയ്ക്ക് പാലുമായി വന്ന വാനാണ് ഇടിച്ചത്. പന്തളത്ത് സ്വകാര്യ ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചു. ഷാർജയിൽ ജോലി ചെയ്യുന്ന ലിജിൻ. ഉളനാട് സെന്റ് ജോൺസ് ഓർത്തഡോക്‌സ് വലിയപള്ളിയിലെ പെരുന്നാളിന് അവധിയ്ക്ക് കഴിഞ്ഞ മാസം വന്ന് ബുധനാഴ്ച്ച മടങ്ങിപ്പോകാനിരിക്കുകയായിരുന്നു. പന്തളം പൊലീസ് മേൽനടപടികൾ സ്വീകരിച്ചു. സംസ്‌കാരം പിന്നീട്. ലൈസാമ്മ മാതാവും ലിജിയ , ലിഡിയ എന്നിവർ സഹോദരിമാരാണ്.