അയിരൂർ:കാഞ്ഞീറ്റുകര എസ്.എൻ.ഡി.പി വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിന്റെ വാർഷിക സമ്മേളനം ഐ.ടി.ഡി.സി ചെയർമാൻ കെ.പത്മകുമാർ ഉദ്ഘാടനം ചെയ്തു. സ്മാർട്ട് ക്ലാസ്സ് റൂമിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോർജ്ജ് മാമ്മൻ കൊണ്ടൂർ നിർവ്വഹിച്ചു. പി.ടി.എ പ്രസിഡന്റ് മധു എം.എൻ അദ്ധ്യക്ഷത വഹിച്ചു . അയിരൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.ടി. തോമസ് കുട്ടി,എഡ്യുക്കേഷൻ സെക്രട്ടറി സുദർശനൻ , വാർഡ് മെമ്പർ അനിത കുറുപ്പ് , അനിഷ്.എ, പ്രകാശ് എ.കെ, മോഹൻ ബാബു, സി.വി സോമൻ, തോമസ് മാത്യു, സുജ പി, രാജീവ്.വി, പ്രദീപ് കുമാർ.ടി, ലത.പി.ആർ, ശ്രീജ.എസ് എന്നിവർ പ്രസംഗിച്ചു. വിരമിക്കുന്ന പ്രധാന അദ്ധ്യാപിക ലത പി.ആറിന് യാത്രയയപ്പ് നൽകി. പൂർവ്വ വിദ്യാർത്ഥിയും ഇൻഡ്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിലെ ശാസ്ത്രജ്ഞനുമായ ഡോ.വി.ആർ സനൽ കുമാർ, സംസ്ഥാന സ്കൂൾ ശാസ്ത്രമേളയിലും കലോത്സവത്തിലും മികച്ച വിജയം നേടിയ അതുൽ എം.എം എന്നിവരെ അനുമോദിച്ചു.