ചെന്നീർക്കര: കേന്ദ്രസർക്കാരിന് കീഴിലുളള പെട്രോളിയം ആൻഡ് കോൺസെർവേഷൻ റിസർച്ച് അസോസിയേഷൻ സ്‌കൂൾ വിദ്യാർത്ഥികൾക്കായി നടത്തിയ ക്വിസ് മത്സരത്തിൽ ചെന്നീർക്കര എസ്.എൻ.ഡി.പി എച്ച്.എസ്.എസ് വിദ്യാർത്ഥികൾക്ക് മൂന്നാം സ്ഥാനം ലഭിച്ചു. എട്ട് സംസ്ഥാനങ്ങൾ ഉൾപ്പെട്ട സൗത്ത് സോണൽ ലെവൽ മത്സരം ന്യൂഡൽഹി ദൂരദർശൻ കേന്ദ്രത്തിലാണ് നടന്നത്. കേരളത്തെ പ്രതിനിധീകരിച്ചത് ചെന്നീർക്കര എസ്.എൻ.ഡി.പി എച്ച്.എസ്.എസിലെ പത്താം ക്ലാസ്സ് വിദ്യാർത്ഥി കൃഷ്ണജിത്ത് ശിവകുമാറും ഒൻപതാം ക്ലാസ്സ് വിദ്യാർത്ഥി എം.ജിഷ്‌ണുവുമാണ്.