തിരുവല്ല: കേന്ദ്ര സർക്കാരിന്റെ കർഷക വിരുദ്ധ നിലപാടിൽ പ്രതിഷേധിച്ച് കിസാൻ സഭയുടെ നേതൃത്വത്തിൽ ഹെഡ്പോസ്റ്റ് ഓഫിസിനു സമീപം ബഡ്ജറ്റ് കത്തിച്ചു പ്രതിഷേധിച്ചു. ജില്ലാ സെക്രട്ടറി ജിജി ജോർജ്ജ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ബോബി വർഗീസ് അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി പി.ടി.ലാലൻ, സി.പി.ഐ മണ്ഡലം സെക്രട്ടറി പ്രേംജിത്ത് പരുമല, ടി.സി കോമളകുമാരി, രാജു കോടിയാട്ട്, കെ.കെ.ഗോപി, ശശി, ബാബു ജേക്കബ് എന്നിവർ പ്രസംഗിച്ചു.