തിരുവല്ല: ഗാന്ധി ഇന്ത്യ ജ്വലിക്കട്ടെ, ഗോഡ്‌സെ ചിന്ത മരിക്കട്ടെ എന്ന മുദ്രാവാക്യമുയർത്തി സംസ്കാര സാഹിതി സംസ്ഥാന ചെയർമാൻ ആര്യാടൻ ഷൗക്കത്ത് നടത്തുന്ന കലാജാഥയുടെ ജില്ലാതല പര്യടനത്തിന് തിരുവല്ലയിൽ സ്വീകരണം നൽകി. സിനിമ -സീരിയൽ താരം നെടുമ്പ്രം ഗോപി ഉദ്ഘാടനം ചെയ്തു. സംസ്കാര സാഹിതി ജില്ലാ ചെയർമാൻ രാജേഷ് ചാത്തങ്കരി അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി പ്രസിഡന്റ് ബാബു ജോർജ്ജ്, മുൻ എം.എൽ.എ കെ.ശിവദാസൻ നായർ, കെ.പി.സി.സി നിർവാഹക സമിതിയംഗം പ്രൊഫ.സതീഷ് കൊച്ചുപറമ്പിൽ, സാഹിതി ജനറൽ കൺവീനർ എൻ.വി.പ്രദീപ്കുമാർ, അനിൽ കെ.വർഗീസ്, ലാലു തോമസ്, ഡോ. ബിജു ടി. ജോർജ്ജ്, ആർ.ജയകുമാർ, അനീഷ് വരിക്കണ്ണാമല, റെജി തോമസ്, ജയകുമാർ വള്ളംകുളം, അജയ് ഭാസ്‌ക്കർ, ശ്രീജിത്ത് എന്നിവർ പ്രസംഗിച്ചു. ഡോ.ജോസ് പാറക്കടവിൽ, ഡോ.രമേശ് ഇളമൺ, കലാമാധവൻ നമ്പൂതിരി എന്നിവരെ ആദരിച്ചു.