image
പ്രതിയായ പനവിള വടക്കേതിൽ വീട്ടിൽ അബ്ദുൾ സലാം (47)

പത്തനംതിട്ട : ഏനാത്ത് ജംഗ്ഷനിൽ ഓട്ടോറിക്ഷയിൽ കഞ്ചാവ് കടത്താൻ ശ്രമിച്ച ആൾ പിടിയിൽ. നിരവധി കഞ്ചാവ് കേസുകളിൽ പ്രതിയായ പനവിള വടക്കേതിൽ വീട്ടിൽ അബ്ദുൾ സലാം (47) നെയാണ് എക്സൈസ് അറസ്റ്റ് ചെയ്തത്. ഇയാളിൽ നിന്ന് 113 ഗ്രാം കഞ്ചാവ് കണ്ടെടുത്തു. യുവാക്കൾക്കും വിദ്യാർത്ഥികൾക്കും നൽകാനായി കരുതിയിരുന്ന 25 ചെറിയ കഞ്ചാവ് പൊതികളും ലഭിച്ചു. ഓട്ടോറിക്ഷയും എക്സൈസ് കസ്റ്റഡിയിലെടുത്തു.

എക്സൈസ് സ്‌പെ‌ഷ്യൽ സ്‌ക്വാഡ് സർക്കിൾ ഇൻസ്‌പെക്ടർ എസ്. സഞ്ജീവ് കുമാറിന്റെ നേതൃത്വത്തിൽ ഐ.ബി ഇൻസ്പെക്ടർ കൃഷ്ണകുമാർ, പി.ഒ ശശിധരൻ പിള്ള, അനിൽ കുമാർ, സി.ഇ.ഒ ബിനീഷ് പ്രഭാകർ, സതീഷ് കുമാർ, രമേശ് ബാബു, സജിമോൻ, രതീഷ് എന്നിവർ റെയ്ഡിൽ പങ്കെടുത്തു.