graha-chaithanyam

മല്ലപ്പളളി: മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുമായി ചേർന്ന് സംസ്ഥാന ഔഷധസസ്യ ബോർഡ് നടപ്പാക്കുന്ന ഗൃഹചൈതന്യം പദ്ധതി രണ്ടാം ഘട്ടത്തിന്റെയും തൈ വിതരണത്തിന്റെയും ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മനുഭായ് മോഹൻ നിർവഹിച്ചു. എല്ലാ വീട്ടിലും ഒരു ആര്യവേപ്പും കറിവേപ്പും നട്ടു സംരക്ഷിച്ച് കുടുംബാരോഗ്യം പരിരക്ഷിക്കുകയെന്നതാണ് പദ്ധതിയുടെ ലക്ഷ്യം.ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റെജി ശാമുവേൽ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ഉണ്ണികൃഷ്ണൻ നടുവിലേമുറി, ഷിനി കെ.പിളള, എസ്. ശ്രീലേഖ, മിനു സാജൻ, ബി.ഡി.ഒ കെ.രാജേന്ദ്രൻ, സാം കെ.സലാം, ജിക്കി ജോയി ജേക്കബ്, ലിജിൻ ബാബു, ലിജു തോമസ് എന്നിവർ സംസാരിച്ചു.