ചെങ്ങന്നൂർ: കോളേജ് വിദ്യാർത്ഥികളുടെ താമസസ്ഥലത്ത് നിന്ന് മൊബൈൽ ഫോണുകൾ മോഷ്ടിച്ചു വിൽപ്പന നടത്തുന്നയാൾ പിടിയിലായി. ചെങ്ങന്നൂർ എൻജിനിയറിംഗ് കോളേജ് വിദ്യാർത്ഥികൾ താമസിക്കുന്ന വിവിധ വീടുകൾ കേന്ദ്രീകരിച്ചായിരുന്നു മോഷണം. പലതവണ മൊബൈൽ മോഷണം പോയതോടെ വിദ്യാർത്ഥികൾ പരിസരങ്ങളിലെ കാമറ പരിശോധിച്ച് കള്ളനെ കണ്ടെത്തുകയായിരുന്നു. വ്യാഴാഴ്ച വീണ്ടും മോഷണത്തിനായി എത്തിയപ്പോൾ വിദ്യാർത്ഥികൾ തന്ത്രപൂർവം കള്ളനെ മുറിക്കുള്ളിലാക്കി. ആറ് മൊബൈൽ ഫോണുകൾ മോഷണം പോയിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.