athyal-school

പെരുമ്പെട്ടി: അത്യാൽ എം.ടി എൽ.പി സ്​കൂളിന്റെ 104​-ാമത് വാർഷികവും പഠനോത്സവവും കൊറ്റനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.എസ്.സുജാത ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ ബി. അജിത് അദ്ധ്യക്ഷത വഹിച്ചു. ലോക്കൽ മാനേജർ റവ.ജോൺ മാത്യു മുഖ്യപ്രഭാഷണം ന​ടത്തി. ഹെഡ്മിസ്ട്രസ് ബിജി ജോർജ്, പി.ടി.എ പ്രസിഡന്റ് ജിഷ ഷിബു, മുൻ ഹെഡ്മിസ്ട്രസ് ജോയമ്മ ചെറിയാൻ, സി.വി.വർഗീസ്, ഏലിയാമ്മ ജോസഫ്, റേച്ചൽ റീന മാത്യു, സൂസൻ ശാമുവേൽ, ജോയൽ ജിജു എന്നിവർ പ്രസംഗിച്ചു.