malinyam

പള്ളിക്കൽ: മേക്കുന്നുമുകൾ ജംഗ്ഷന് സമീപം പള്ളിക്കലാറിന്റെ കൈവഴിയായ പാറ്റാണിക്കൽ തോട്ടിൽ ചത്തകോഴികളുടെ അവശിഷ്ടം തള്ളി. മുപ്പതോളം ചാക്കുകളിലായി തോടിന്റെ പലഭാഗങ്ങളിലായിട്ടാണ് അവശിഷ്ടം തള്ളിയത്. ആളുകൾ കുളിക്കാനും തുണികഴുകാനും ഉപയോഗിക്കുന്ന കടവാണിത്. വ്യാഴാഴ്ച രാത്രിയിലാണ് സംഭവം. ദുർഗന്ധം മൂലം പരിസരവാസികളും യാത്രകാരും ബുദ്ധിമുട്ടുകയാണ്. ഇതിനുമുൻപ് പലപ്രാവിശ്യം ഇവിടെ മാലിന്യം തള്ളിയുട്ടുണ്ട്. നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് പരിസരവാസികൾ പള്ളിക്കൽ ഗ്രാമപഞ്ചായത്തിൽ പരാതി നൽകി. രാത്രികാലങ്ങളിൽ പൊലീസ് നിരീക്ഷണം ശക്തമാക്കണമെന്നാവിശ്യപ്പെട്ട് പൊലീസിനും പരാതിനൽകി. രോഗങ്ങൾ പടരാതിരിക്കാൻ നടപടി സ്വീകരിക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് ജി.പ്രസന്നകുമാരി പറഞ്ഞു.