മല്ലപ്പള്ളി: 151,758,610.65 രൂപാ വരവും 147,600,700.00 രൂപാ ചെലവും 4,157,910.65 രൂപാ നീക്കിബാക്കിയും പ്രതീക്ഷിക്കുന്ന ബഡ്ജറ്റ് മല്ലപ്പള്ളി പഞ്ചായത്ത് വൈസ് പ്രസിഡന്റ് രോഹിണി ജോസ് അവതരിപ്പിച്ചു. പ്രസിഡന്റ് റെജി ശാമുവേൽ അദ്ധ്യക്ഷനായിരുന്നു. ഉൽപാദനം, സേവനം, പശ്ചാത്തലം എന്നീ മേഖലകളിൽ ഉൾപ്പെടുത്തി നിരവധി പദ്ധതികളാണ് വിഭാവനം ചെയ്തിട്ടുള്ളത്. പഞ്ചായത്തിന് വരുമാനം പ്രതീക്ഷിക്കാവുന്ന സർവീസ് ടാക്‌സ് പൂർണമായി ഒഴിവാക്കിയതാണ് മുഖ്യ ആകർഷണം. കൂടാതെ നൂറാംവർഷത്തേക്ക് കടക്കുന്ന ശ്രീ കൃഷ്ണവിലാസം പബ്‌ളിക്ക് മാർക്കറ്റ് നവീകരിക്കുന്നതിന് 45 ലക്ഷം രൂപാ തനതുഫണ്ടിൽ നിന്നും മറ്റ് ധനസ്രോതസുകളിൽ നിന്ന് 3.5 കോടിയും വകയിരുത്തി. ഹോമിയോ ആശുപത്രിക്ക് പുതിയ കെട്ടിടം നിർമ്മിക്കുന്നതിന് 3 കോടിയും കുടിവെള്ള പൈപ്പ് ലെൻ നീട്ടുന്നതിന് 16 ലക്ഷവും വകയിരുത്തി. നെൽകൃഷിക്ക് 3.5 ലക്ഷം രൂപയും മറ്റ് വിളകൾക്ക് 15 ലക്ഷം രൂപയും കാർഷിക വികസന പരിപാടികൾക്ക് 3 ലക്ഷം രൂപയും വകയിരുത്തിയിട്ടുണ്ട്. മൃഗ സംരക്ഷണത്തിന് 2 ലക്ഷം രൂപയും പച്ചക്കറി കൃഷിക്ക് 2 ലക്ഷം രൂപയും പശു വളർത്തലിന് 8.4 ലക്ഷം രൂപയും ക്ഷീരവികസനത്തിന് 11.5 ലക്ഷം രൂപയും ഉൾപ്പെടെ ആകെ 84.21 ലക്ഷം രൂപ ഉൽപാദന മേഖലക്കായി നീക്കി വച്ചിട്ടുണ്ട്. സേവന മേഖലയിൽ സ്‌പോർട്‌സ് വികസനത്തിന് 3 ലക്ഷം രൂപയും യുവജന ക്ഷേമത്തിന് 1 ലക്ഷം രൂപയും വായനശാലകൾക്ക് 1 ലക്ഷം രൂപയും നീക്കിവച്ചിട്ടുണ്ട്. വിദ്യാഭ്യാസ അനുബന്ധ പ്രവർത്തനങ്ങൾക്ക് ലക്ഷ രൂപയും ആരോഗ്യ പ്രവർത്തനങ്ങൾക്ക് 4 ലക്ഷം രൂപയും മരുന്നുകൾ വാങ്ങുന്നതിന് 7 ലക്ഷം രൂപയും വകയിരുത്തിയിട്ടുണ്ട്. മാലിന്യ പരിപാലനത്തിനായി 15 ലക്ഷം രൂപ വകയിരുത്തുന്നു. ശാരീരിക മാനസിക വെല്ലുവിളി നേരിടുന്നവർക്ക് 14.13 ലക്ഷം രൂപയും വനിത ക്ഷേമ പദ്ധതികൾക്ക് അധികമായി 16.66 ലക്ഷം രൂപയും ചെലവഴിക്കും. പോഷകാഹാര പരിപാടികൾക്ക് 11 ലക്ഷം രൂപയും അംഗൻവാടികളുടെ അടിസ്ഥാന സൗകര്യ വികസനത്തിന് 10 ലക്ഷം രൂപയും പഞ്ചായത്ത് സത്ഭരണ പരിപാടികൾക്കായി 5 ലക്ഷം രൂപ അധികമായി വകയിരുത്തിട്ടുണ്ട്. വൈദ്യുതി ലൈൻ എക്‌സറ്റൻഷനുവേïി 10 ലക്ഷം രൂപ ഉൾപ്പെടെ സേവന മേഖലയിൽ 3.18 കോടി രൂപ മൊത്തത്തിൽ വകയിരുത്തിയിട്ടുണ്ട്. പശ്ചാത്തല മേഖലയിൽ പൊതുമരാമത്ത് പ്രവർത്തികൾ ഉൾപ്പെടെ ആകെ 4 കോടി 42 ലക്ഷം രൂപ വകയിരുത്തി.