ചെങ്ങന്നൂർ: ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട ധീരജവാൻമാർക്ക് പേരിശേരി ഗവ.യു.പി സ്‌കൂളിലെ കുട്ടികളും അദ്ധ്യാപകരും അനുശോചനം രേഖപ്പെടുത്തി. യോഗം പുലിയൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.ജി. ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. രാജ്യത്തിന്റെ അഖണ്ഡതയും ഐക്യവും സുരക്ഷയും കാത്തു സൂക്ഷിക്കുവാൻ കുട്ടികൾ പ്രതിജ്ഞാ ചൊല്ലി.