dr-sabu-thomas
​ ശ്രീ അയ്യപ്പാ കോളേജിൽ ഊർജ്ജവും പരിസ്ഥിതിയും എന്ന വിഷയത്തിൽ ദ്വിദിന ദേശീയ കോൺഫറൻസ് എം.ജി. സർവ്വകലാശാല വൈസ് ചാൻസിലർ ഡോ. സാബു തോമസ് ഉദ്ഘാടനം ചെയ്യുന്നു.

ചെങ്ങന്നൂർ:പരിസ്ഥിതി സൗഹൃദ ഊർജ്ജ ഉപഭോഗം നാളെയുടെ ആവശ്യമാണെന്ന് എം.ജി. സർവകലാശാല വൈസ് ചാൻസിലർ ഡോ.സാബു തോമസ് . ശ്രീഅയ്യപ്പാ കോളേജിൽ നടന്ന ഊർജ്ജവും പരിസ്ഥിതിയും എന്ന വിഷയത്തിൽ ദ്വിദിന ദേശീയ കോൺഫറൻസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.ഊർജ്ജ ഉപഭോഗത്തിൽ ആഗോളതലത്തിൽ നമ്മുടെ രാജ്യം മൂന്നാമതാണ്. എന്നാലും ആവശ്യമുള്ള ഊർജ്ജത്തിന്റെ 56 ശതമാനം കണ്ടെത്തുന്നത് കൽക്കരി സംസ്​കരണത്തിൽ നിന്നാണെന്നും ഡോ. സാബു തോമസ് പറഞ്ഞു.
ഈ അവസ്ഥ മാറണം. ഊർജ്ജ സംസ്​കരണത്തിന്റെ നൂതന മാതൃകകൾ നമ്മുടെ നാട്ടിലെ യുവതലമുറയും പിൻതുടരണം എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ചടങ്ങിൽ പ്രിൻസിപ്പൽ ഡോ. കെ.എസ്. അനിൽകുമാർ അദ്ധ്യക്ഷത വഹിച്ചു. സെമിനാറിന്റെ കൺവീനർ ഡോ. എസ്. സുരേഷ്, ഡോ. സി.ഒ. ശ്രീകല (അമൃത സർവ്വകലാശാല), ഡോ. ജി. നാഗേന്ദ്രപ്രഭു, ഐ.ഇ.ടി. കൊച്ചി എക്‌​സിക്യൂട്ടീവ് അംഗം ഡോ. റിബോയി ചെറിയാൻ എന്നിവർ സംസാരിച്ചു.

ശ്രീഅയ്യപ്പാ കോളേജിൽ ഊർജ്ജവും പരിസ്ഥിതിയും എന്ന വിഷയത്തിൽ ദ്വിദിന ദേശീയ കോൺഫറൻസ് എം.ജി. സർവകലാശാല വൈസ് ചാൻസിലർ ഡോ.സാബു തോമസ് ഉദ്ഘാടനം ചെയ്യുന്നു.