karamveli
കാരംവേലി എസ്.എൻ.ഡി.പി.ഹയർ സെക്കന്ററി സ്ക്കൂളിന്റെ എഴുപതാം വാർഷികാഘോഷത്തിന്റെ ഭാഗമായി ഭരണഘടനയുടെ ആമുഖപേജ് എെ.ടി.ഡി.സി ഡയറക്ടർ കെ.പത്മകുമാർ അനാച്ഛാദനം ചെയ്യുന്നു

പത്തനംതിട്ട: കാരംവേലി എസ്.എൻ.ഡി.പി.ഹയർ സെക്കൻഡറി സ്ക്കൂളിന്റെ 70-ാം വാർഷികാഘോഷം ഐ.ടി.ഡി.സി ഡയറക്ടറും കോഴഞ്ചേരി എസ്.എൻ.സി.പി യൂണിയൻ അഡ്മിനിസ്ട്രേറ്ററുമായ കെ.പത്മകുമാർ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് വി.എസ് സുനിൽകുമാർ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സ്കൂൾ കലോൽസവത്തിലും ശാസ്ത്ര ഗണിത ശാസ്ത്ര പ്രവൃത്തി പരിചയ മേളകളിലും പങ്കെടുത്ത പ്രതിഭകളെ അനുമോദിച്ചു. എൻഡോവ്മെന്റ് ക്യാഷ് അവാർഡ് വിതരണം, കുട്ടികളുടെ കലാപരിപാടികൾ എന്നിവ നടന്നു. സ്കൂൾ സ്കൗട്ട് ആൻഡ് ഗൈഡ്സ് യൂണിറ്റുകളുടെ ആഭിമുഖ്യത്തിൽ ചേക്കുട്ടി പാവകളുടെ പ്രദർശനവും ഭരണഘടനയുടെ ആമുഖത്തിന്റെ അനാച്ഛാദനവും നടത്തി.

പ്രളയത്തിൽ ഉപയോഗശൂന്യമായ വസ്ത്രങ്ങൾ റീസൈക്കിൾ ചെയ്താണ് ചേക്കുട്ടിപ്പാവകളെ വിദ്യാർത്ഥികൾ നിർമ്മിച്ചത്. പാവകൾ ദുരിതാശ്വാസ പ്രവർത്തനത്തിനു വേണ്ടി സംസ്ഥാനതല ചേക്കുട്ടി കൂട്ടായ്മയ്ക്ക് കൈമാറി.

മല്ലപ്പുഴശേരി പഞ്ചായത്ത് പ്രസിഡന്റ് ലതാ വിക്രമൻ. കാരംവേലി എസ്.എൻ.ഡി.പി ശാഖാ പ്രസിഡന്റ് ശിവാനന്ദൻ, സ്കൂൾ പ്രിൻസിപ്പാൾ കെ.എസ്. സിനികുമാരി, പൂർവ വിദ്യാർത്ഥി വിജയരാജൻ മുൻ പി.ടി.എ പ്രസിഡന്റ് തോമസ് ഉഴുവത്ത്, ഹെഡ്മിസ്ട്രസ് ഓമനകുമാരി,സ്റ്റാഫ് സെക്രട്ടറി ഒ.വർഷ എന്നിവർ സംസാരിച്ചു.