ഇളമണ്ണൂർ: ഏനാദിമംഗലത്ത് ഗ്രാമപഞ്ചായത്ത് കാര്യാലയ കെട്ടിടനിർമാണം പുരോഗമിക്കുന്നു. രണ്ട് ഘട്ടമായി രണ്ടു നില കെട്ടിടമാണ് പണിയുന്നത്. ഒന്നാം നില ആദ്യ ഘട്ടത്തിൽ നിർമിക്കും. പഞ്ചായത്ത് ഓഫീസ് കെട്ടിടത്തിന്റെ ഒന്നാം ഘട്ട പണികൾക്ക് 50 ലക്ഷം രൂപയാണ് വിനിയോഗിക്കുന്നത്. പഞ്ചായത്തിന്റെ പ്ലാൻ ഫണ്ടിൽ നിന്നാണ് തുക അനുവദിച്ചത്. മാർച്ച് 31ന് മുൻപ് പണി പൂർത്തിയാക്കണമെന്നാണ് കരാർ വ്യവസ്ഥ.
ഒന്നാം നിലയിൽ
പഞ്ചായത്ത് പ്രസിഡന്റ്, സെക്രട്ടറി എന്നിവർക്കും ജീവനക്കാർക്കുമുള്ള മുറികൾ, ഫ്രണ്ട് ഓഫീസ്, പൊതുജനങ്ങൾക്ക് ശുചിമുറികൾ എന്നിവ ഉണ്ടാകും. ഒന്നാം ഘട്ട നിർമാണ പ്രവർത്തനങ്ങൾ അവസാന ഘട്ടത്തിലാണ്.
രണ്ടാംനില
നിർമാണ പ്രവർത്തനങ്ങൾക്കുള്ള എസ്റ്റിമേറ്റ് തയാറാക്കുന്നതിന് നടപടികൾ തുടങ്ങി. രണ്ടാം ഘട്ടത്തിൽ 30 ലക്ഷം രൂപയുടെ നിർമാണ പ്രവർത്തനങ്ങളാണ് നടത്തുക. ഈ തുക 2019- 20 വർഷത്തെ പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. സ്ഥിരം സമിതി അദ്ധ്യക്ഷൻമാർക്കുള്ള മുറികൾ, ഓഫീസിലെ മറ്റു വിഭാഗം മേധാവികളുടെ മുറികളും കോൺഫറൻസ് ഹാളുമുണ്ടാകും.