block

അടൂർ : സാംസ്കാരിക വകുപ്പ് നടപ്പാക്കുന്ന 1000 യുവകലാകാരൻമാർക്കുള്ള വജ്രജൂബിലി ഫെലോഷിപ്പ് പദ്ധതിയുടെ ഭാഗമായി പറക്കോട് ബ്ളോക്ക് പഞ്ചായത്ത് തനത് കലകളിൽ പരിശീലനം നൽകുന്നു. കലഞ്ഞൂർ, ഏനാദിമംഗലം, കൊടുമൺ, ഏഴംകുളം, ഏറത്ത്, കടമ്പനാട്, പള്ളിക്കൽ എന്നീ ഏഴ് പഞ്ചായത്തുകളിലെ തെരഞ്ഞെടുക്കപ്പെട്ട കേന്ദ്രങ്ങളിൽ മോഹിനിയാട്ടം, കേരളനടനം, കൂടിയാട്ടം, നാടകം, അപ്ളൈഡ് ആർട്ട് എന്നീ കലകളിലാണ് പരിശീലനം നൽകുക. പദ്ധതിയുടെ ഉദ്ഘാടനം ചിറ്റയം ഗോപകുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബീനാപ്രഭ അദ്ധ്യക്ഷതവഹിച്ചു. കൊടുമൺ പഞ്ചായത്ത് പ്രസിഡന്റ് കുഞ്ഞന്നാമ്മ കുഞ്ഞ്, ജില്ലാ പഞ്ചായത്തംഗം ആർ.ബി.രാജീവ് കുമാർ. ബ്ളോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ്. രാധാകൃഷ്ണൻ, ക്ഷേമകാര്യ സ്ഥിരംസമിതി അദ്ധ്യക്ഷ ആർ.ഷീല, ബ്ളോക്ക് പഞ്ചായത്ത് അംഗങ്ങളായ സൗദാരാജൻ, മായാ ഉണ്ണികൃഷ്ണൻ, ആശാഷാജി, സെക്രട്ടറി ജി. ശ്രീലക്ഷ്മി വജ്രജൂബിലി ഫെലോഷിപ്പ് ജില്ലാ കോ - ഒാർഡിനേറ്റർ പ്രശാന്ത് എന്നിവർ പ്രസംഗിച്ചു.