dr-geetha-gopinath

പത്തനംതിട്ട: മികച്ച അദ്ധ്യാപക പരിശീലകയ്ക്കുള്ള ദേശീയ അവാർഡിന് ഡോ.ഗീതാഗോപിനാഥ് അർഹയായി. കൗൺസിൽ ഒഫ് ടീച്ചർ എഡ്യൂക്കേഷൻ ഏർപ്പെടുത്തിയതാണ് അവാർഡ്. അദ്ധ്യാപക പരിശീലനത്തിലും ഗവേഷണ പ്രവർത്തനങ്ങളിലും നടത്തുന്ന ക്രിയാത്മക പ്രവർത്തനങ്ങൾ പരിഗണിച്ചാണ് പുരസ്‌കാരം. ഹൈദ്രാബാദ് സെൻട്രൽ സർവകലാശാലയിൽ വിദ്യാഭ്യാസ ഗവേഷണ വിഭാഗത്തിൽ അസിസ്റ്റന്റ് പ്രൊഫസറാണ്. ഗ്രാമീണ വികസന വകുപ്പിലെ ഉദ്യോഗസ്ഥനായ റാന്നി തോട്ടമൺ നടുവിലേടത്ത് അനിൽ പ്രസാദിന്റ ഭാര്യയാണ്.