പൂവത്തൂർ : അഴകേടത്ത് ശ്രീഭവനിൽ പരേതനായ ശ്രീധരൻ ശാസ്ത്രിയുടെ മകൻ എസ്. മദനൻ (റിട്ട. അദ്ധ്യാപകൻ, ഗവ. എച്ച്.എസ്. കോഴഞ്ചേരി 66) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2 ന് വീട്ടുവളപ്പിൽ. എസ്.എൻ.ഡി.പി യോഗം പൂവത്തൂർ ശാഖാ പ്രസിഡന്റും സിപിഎം പൂവത്തൂർ ബ്രാഞ്ചംഗവുമായിരുന്നു. ഭാര്യ : ചെങ്ങന്നൂർ കാരയ്ക്കാട്ട് തെക്കേക്കര പുത്തൻ വീട്ടിൽ ആനന്ദകുമാരി (റിട്ട. ഹെഡ്മിസ്ട്രസ് ഗവ. മോഡൽ യുപിഎസ് പുല്ലാട്). സഹോദരങ്ങൾ : എസ്. വിജയൻ, എസ്.സുഗതൻ, എസ്. സുമംഗല.