മല്ലപ്പള്ളി: എസ്.എൻ.ഡി.പി യോഗം 863-ാം ശാഖാ യൂത്ത് മൂവ്മെന്റിന്റെ ആഭിമുഖ്യത്തിൽ പുൽവാമ ഭീകരാക്രമണത്തിൽ മരണപ്പെട്ട ധീര ജവാന്മാരെ അനുസ്മരിച്ചു. അനുസ്മരണ സമ്മേളനം ജില്ലാ പഞ്ചായത്ത് വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അഡ്വ. റെജി തോമസ് ഉദ്ഘാടനം ചെയ്തു. മല്ലപ്പള്ളി പഞ്ചായത്ത് പ്രസിഡന്റ് റെജി ശാമുവേൽ, വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പ്രകാശ് കുമാർ വടക്കേമുറി, മുൻ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.ജി.സാബു, റിട്ടയർ ക്യാപ്റ്റൻ സി.എസ്സ്.പിള്ള, ശാഖാ പ്രസിഡന്റ് ടി.പി.ഗിരീഷ് കുമാർ, സെക്രട്ടറി രാഘവൻ വരിക്കാട്, യൂണിയൻ കമ്മിറ്റി അംഗം ജയൻ ചെങ്കല്ലിൽ, യൂത്ത് മൂവ്മെന്റ് പ്രസിഡന്റ് ദീപക് ഏഴോലിക്കൽ, സെക്രട്ടറി തേജസ് മനോജ്, വനിതാ പ്രതിനിധി ഷൈലജാ മനോജ്, ഷീലാ സുബാഷ്, സ്മിത സതീഷ് എന്നിവർ നേതൃത്വം നല്കി.