sai

ചെങ്ങന്നൂർ: പുട്ടപർത്തി പ്രശാന്തി നിലയത്തിൽ നിന്ന് ആരംഭിച്ച ശ്രീ സത്യസായി ബാബയുടെ ദിവ്യ വിഗ്രഹ പര്യടനത്തിന് ചെങ്ങന്നൂരിൽ സ്വീകരണം നൽകി. ശ്രീ സത്യസായി സേവാ സംഘടനയുടെ ആലപ്പുഴ ജില്ലാ പ്രസിഡന്റ് രാജൻ, ചെങ്ങന്നൂർ സമിതി കൺവീനർ ചന്ദ്രശേഖരൻ, ജില്ലാ കോ ഒാർഡിനേറ്റർ രാമചന്ദ്രൻ നായർ, ബാബുരാജ്, സാബു, ഗോപിനാഥൻ നായർ, ചന്ദ്രൻ നായർ എന്നിവരുടെ നേതൃത്വത്തിൽ പൂർണ്ണ കുംഭം നൽകി സ്വീകരിച്ചു. സഹസ്രനാമാർച്ചന, ഫിലിപ്പ് എം. പ്രസാദിന്റെ പ്രഭാഷണം, ഭജന എന്നിവ നടന്നു.