ചെങ്ങന്നൂർ : അംഗൻവാടി ജീവനക്കാർക്ക് പെൻഷൻ അനുവദിക്കണമെന്ന് ജനാധിപത്യ മഹിളാ അസോസിയേഷൻ ഏരിയ സമ്മേളനം ആവശ്യപ്പെട്ടു. പ്രതിനിധി സമ്മേളനം അസോസിയേഷൻ സംസ്ഥാന കമ്മിറ്റിയംഗം ജലജ ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ് മഞ്ജു പ്രസന്നൻ അദ്ധ്യക്ഷയായി.
ഏരിയ സെക്രട്ടറി ടി.അനിത കുമാരി പ്രവർത്തന റിപ്പോർട്ടും ജില്ല പ്രസിഡന്റ് പുഷ്പലത മധു സംഘടനാ റിപ്പോർട്ടും അവതരിപ്പിച്ചു. അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് സൂസൻ കോടി, സി.പി. എം ചെങ്ങന്നൂർ ഏരിയ സെക്രട്ടറി എം.എച്ച്.റഷീദ്, ഖാദി ബോർഡ് വൈസ് ചെയർപേഴ്സൺ ശോഭന ജോർജ്ജ്, ബെറ്റ്സി ജിനു, സി.കെ. ഉദയകുമാർ, ഡി.രാജൻ, കെ.ആർ.മുരളീധരൻ പിള്ള, കുമാർജി, പി.എസ്. ഗോപാലകൃഷ്ണൻ, വനമാലി എം.ശർമ്മ, യു.സുഭാഷ്, സ്വാഗതസംഘം ചെയർമാൻ വി.വി.അജയൻ എന്നിവർ സംസാരിച്ചു.
ഭാരവാഹികൾ : അഡ്വ. ദിവ്യ ദീപു ജേക്കബ് (പ്രസിഡന്റ്), സേതു സുരേന്ദ്രനാഥ്, വത്സമ്മ സുരേന്ദ്രൻ, എം.സി.ശ്രീലത (വൈസ് പ്രസിഡന്റുമാർ), ടി.അനിത കുമാരി (സെക്രട്ടറി), പി.സി.അജിത, ഷൈനി സജി, ഗിരിജ വിജയകുമാർ (ജോയിന്റ് സെക്രട്ടറിമാർ), മഞ്ജു പ്രസന്നൻ (ഖജാൻജി).