തിരുവല്ല: സ്‌കൂൾ കോളേജ് വിദ്യാർത്ഥികളിൽ പരീക്ഷാഭീതി അകറ്റാൻ എസ്.എൻ.ഡി.പി യോഗം തിരുവല്ല യൂണിയന്റെ ആഭിമുഖ്യത്തിൽ ഏകദിന പരിശീലന ക്ലാസ് നടത്തി. തിരുവല്ല യൂണിയൻ ഓഫിസ് ഓഡിറ്റോറിയത്തിൽ യൂണിയൻ ചെയർമാൻ ബിജു ഇരവിപേരൂരിന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗം എസ്.എൻ.ഡി.പി യോഗം ഇൻസ്‌പെക്ടിംഗ് ഓഫീസർ രവീന്ദ്രൻ എഴുമറ്റൂർ ഉദ്ഘാടനം ചെയ്തു. യൂണിയൻ കൺവീനർ അനിൽ എസ്.ഉഴത്തിൽ മുഖ്യപ്രഭാഷണം നടത്തി. ജെ.സി.ഐ പരിശീലകൻ ശ്യാമകുമാർ ക്ലാസ്സെടുത്തു. പരിശീലന പരിപാടിയുടെ പ്രതിമാസ തുടർ ക്ലാസുകൾ വിവിധ കേന്ദ്രങ്ങളിൽ നടക്കും. വനിതാസംഘം കൺവീനർ സുധാഭായി, യൂത്ത്മൂവ്‌മെന്റ് കൺവീനർ രാജേഷ് ശശിധരൻ, സൈബർ സേന ചെയർമാൻ അശ്വിൻ ബിജു എന്നിവർ പങ്കെടുത്തു.