തിരുവല്ല: അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കുമെതിരെ സാമൂഹ്യ നീതിക്കുവേണ്ടി പോരാടിയ പൊയ്കയിൽ ശ്രീകുമാര ഗുരുദേവന്റെ ദർശനങ്ങൾ പഠനവിഷയമാക്കണമെന്ന് മന്ത്രി കെ. രാജു പറഞ്ഞു. പൊയ്കയിൽ ശ്രീകുമാര ഗുരുദേവന്റെ ജന്മദിന മഹോത്സവത്തോടനുബന്ധിച്ച് നടന്ന വിദ്യാർത്ഥി-യുവജന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സ്ത്രീ-പുരുഷ സമത്വ ആശയം നവോത്ഥാന കാലഘട്ടത്തിൽ തന്റെ, പ്രവർത്തന മേഖലയിൽ കുമാര ഗുരുദേവൻ നടപ്പാക്കിയെന്നും അദ്ദേഹം പറഞ്ഞു. യുവജനസംഘം പ്രസിഡന്റ് രഞ്ജിത്ത് പുത്തൻചിറ അദ്ധ്യക്ഷത വഹിച്ചു. കേരള സാഹിത്യ അക്കാഡമി പുരസ്‌കാര ജേതാവ് എസ്. കലേഷ് മുഖ്യപ്രഭാഷണം നടത്തി. മാരിശെൽവരാജ് മുഖ്യാതിഥിയായി. കൊടിക്കുന്നിൽ സുരേഷ് എം.പി., സുരേഷ് കുറുപ്പ് എം.എൽ.എ, രതീഷ് ശാന്തിപുരം, എം.എൻ ശശികുമാർ, വി.വി. സ്വാമി, അനീഷ് വളഞ്ഞവട്ടം, അനൂപ്കുമാർ വി.ബി, വി.കെ. ചെല്ലകുമാർ, മുകേഷ് എം.എം, രാജേന്ദ്രൻ മാലോം, രാജു വാളാച്ചിറ, പ്രശാന്ത് ചെങ്ങളം, രഞ്ജിത്ത് കൊടുങ്ങൂർ, അഖില, പി. അനീഷ്, സംഗീതമോൾ, അജിത തടത്തിൽ, സബീന്ദ്രശശി എന്നിവർ പ്രസംഗിച്ചു.