ചെങ്ങന്നൂർ: പൊലീസ് സി.പി.എമ്മിന്റെ ആജ്ഞാനുവർത്തികളായി പ്രവർത്തിച്ച് സംഘപരിവാർ പ്രവർത്തകരെ കള്ളക്കേസിൽ കുടുക്കുകയാണെന്ന് ബി.ജെ.പി സംസ്ഥാന വക്താവ് അഡ്വ. ബി ഗോപാലകൃഷ്ണൻ അഭിപ്രായപ്പെട്ടു.
സംഘപരിവാർ പ്രവർത്തകർക്കെതിരെയുള്ള പൊലീസ് അതിക്രമത്തിൽ പ്രതിഷേധിച്ച് ബി.ജെ.പി നടത്തിയ ഡിവൈ.എസ് .പി ഓഫീസ് മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
റെയിൽവേ സ്റ്റേഷൻ പരിസരത്തു നിന്ന് ആരംഭിച്ച പ്രതിഷേധപ്രകടനം ഗവ.ഹോസ്പിറ്റൽ ജംഗ്ഷനിൽ പൊലീസ് തടഞ്ഞു. ബി.ജെ.പി ജില്ല പ്രസിഡന്റ് കെ. സോമൻ മുഖ്യപ്രഭാഷണം നടത്തി. വിശ്വഹിന്ദു പരിഷത്ത് സംസ്ഥാന വൈസ് പ്രസിഡന്റ് വി.ആർ.രാജശേഖരൻ, വിഭാഗ് കാര്യവാഹ് അനിൽകുമാർ, ജില്ല ജനറൽ സെക്രട്ടറി എം.വി. ഗോപകുമാർ, വി.കെ.ചന്ദ്രൻ, കെ.ജി. കർത്താ, ശ്യാമള കൃഷ്ണകുമാർ, പ്രമോദ് കാരയ്ക്കാട്, ജി.ബിജു, മനോജ് കുമാർ, സതീഷ് ചെറുവല്ലൂർ, സജു കുരുവിള, കലാരമേശ്, രമേശ് പേരിശ്ശേരി തുടങ്ങിയവർ നേതൃത്വം നൽകി.