പത്തനംതിട്ട: കാലികരാഷ്ട്രീയ വിഷയങ്ങൾ ഉയർത്തിക്കാട്ടി ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ നേതൃത്വത്തിൽ സി.പി.എം സംസ്ഥാന സെക്രട്ടറി കൊടിയേരി ബാലകൃഷ്ണൻ നയിക്കുന്ന കേരള സംരക്ഷണ യാത്ര ഇന്നും നാളെയും ജില്ലയിൽ പര്യടനം നടത്തും. അസംബ്ലി മണ്ഡലം കേന്ദ്രീകരിച്ചാണ് ജാഥക്ക് സ്വീകരണങ്ങൾ ക്രമീകരിച്ചിരിക്കുന്നത്. ഇന്ന് വൈകിട്ട് നാലിന് ജില്ലാ അതിർത്തിയായ പത്തനാപുരം കല്ലുംകടവിൽ നിന്നു സ്വീകരിച്ച് ഇരുചക്ര വാഹനങ്ങളുടെ അകമ്പടിയോടെ അടൂരിലെത്തിക്കും. വൈകിട്ട് അഞ്ചിന് പത്തനംതിട്ടയിലെ സ്വീകരണത്തോടെ ജാഥ അന്ന് സമാപിക്കും നാളെ രാവിലെ 10ന് കോന്നിയിലും ഉച്ചകഴിഞ്ഞ് മൂന്നിന് റാന്നിയിലും നാലിന് തിരുവല്ലയിലെയും സ്വീകരണത്തിനുശേഷം ജാഥ ആലപ്പുഴ ജില്ല യിൽ പ്രവേശിക്കും. ജാഥയിൽ ഇടതുമുന്നണി സംസ്ഥാന നേതാക്കളായ പ്രകാശ്ബാബു, പി.സതീദേവി, ബിജിലി ജോസഫ്, പി. കെ. രാജൻമാസ്റ്റർ, യു. ബാബു ഗോപിനാഥ്, ഡീക്കൻ തോമസ് കയ്യത്ര, വർഗീസ് ജോർജ്ജ്, കാസിം ഇരിക്കൂർ, ആന്റണി രാജു, പി. എം. മാത്യു തുടങ്ങിയവർ പങ്കെടുക്കും. വാർത്താസമ്മേളനത്തിൽ എൽ.പി. എഫ് ജില്ലാ കൺവീനർ അലക്‌സ് കണ്ണമല, സി.പി.എം ജില്ലാ സെക്രട്ടറി കെ.പി.ഉദയഭാനു, കെ.അനന്തഗോപൻ,എ.പി. ജയൻ എന്നിവർ പെങ്കടുത്തു.