cobra
സാം ജോൺ മൂർഖൻ പാമ്പുമായി

ചെങ്ങന്നൂർ: ഓതറ റെയിൽവേ ക്രോസിനു സമീപത്തുനിന്ന് മൂർഖൻ പാമ്പിനെ പിടികൂടി. ഇന്നലെ രാവിലെ 9 ന് നാട്ടുകാരിൽ ചിലരാണ് റെയിൽവേയുടെ ഓരത്ത് കരിങ്കൽകെട്ടിനു സമീപം മൂർഖനെ കണ്ടത്. ഏറെ നേരം പരിഭ്രാന്തി പരത്തിയ പാമ്പിനെ നാട്ടുകാർ വിവരം അറിയിച്ചതിനെത്തുടർന്ന് പെണ്ണുക്കര പറങ്കാംമൂട്ടിൽ സാം ജോൺ എത്തിയാണ് പിടികൂടിയത്.ഇരയെ വിഴുങ്ങിയ ശേഷം കരിങ്കൽ പൊത്തിനിടയിൽ കയറിയ മൂർഖനെ ഒരു മണിക്കൂർ പരിശ്രമിച്ചതിനു ശേഷമാണ് പിടികൂടിയത് .ആറ് അടിയോളം നീളമുണ്ട്. വനം വകുപ്പിന് കൈമാറി. ഗുജറാത്തിൽ ടയർ കമ്പനിയിൽ ജോലി ചെയ്യുകയായിരുന്ന സാംജോൺ മേനകാ ഗാന്ധിയുടെ പീപ്പിൾ ഫോർ ആനിമൽ സേവിംഗ് ഗ്രൂപ്പിലെ അംഗമാണ്. 5 വർഷമായി നാട്ടിലുണ്ട്.പെയിന്റിംഗ് തൊഴിലാളിയാണ്.