വെള്ളയിൽ: സെന്റ് ഓഫ് കേരള ട്രേഡ് യൂണിയൻ (സി.കെ.ടി. യു) പത്തനംതിട്ട ജില്ലാ പ്രസിഡന്റ് വെള്ളയിൽ കരിമുണ്ടകത്തിൽ കെ. എസ്. ജോസ് (61) നിര്യാതനായി. സംസ്കാരം നാളെ ഉച്ചയ്ക്ക് 1ന് വലിയകുന്നം ബ്രദറൺ സഭാ സെമിത്തേരിയിൽ. ബി. എസ്. പി. മുൻ ജില്ലാ പ്രസിഡന്റ്, സെക്രട്ടറി എന്നീ സ്ഥാനങ്ങളിൽ പ്രവർത്തിച്ചിട്ടുള്ള ജോസ് കല്ലൂപ്പാറ നിയോജക മണ്ഡലത്തിൽ നിയമസഭ സ്ഥാനാർത്ഥിയായി മത്സരിച്ചിട്ടുണ്ട്. പരേതരായ സുവിശേഷകൻ സഖായി, സാറാമ്മ ദമ്പതികളുടെ മകനാണ് ഭാര്യ: പായിപ്പാട് മുക്കാഞ്ഞിരം മുളക്കുട്ടിയിൽ കുടുംബാംഗമായ ലില്ലിക്കുട്ടി. മക്കൾ: പ്രകാശ്, പ്രശാന്ത്, പ്രതീഷ്. മരുമക്കൾ: സിന്ധു പ്രകാശ്, ബിൻസി പ്രശാന്ത്, ബിനി പ്രതീഷ്.