തിരുവല്ല: തിരുവല്ല മന്നംകരംചിറ പുത്തൂർവീട്ടിൽ എം. അമ്മിണിക്കുട്ടിയമ്മ (90) നിര്യാതയായി. സംസ്ക്കാരം ഇന്ന് ഉച്ചയ്ക്ക് രണ്ടിന് വീട്ടുവളപ്പിൽ. കവിയൂർ എൻ. എസ്. എസ് ട്രെയിനിംഗ് സ്ക്കൂൾ റിട്ട: ഹെഡ്മിസ്ട്രസാണ്. ചങ്ങനാശ്ശേരി മാധവ മന്ദിരത്തിൽ മുൻ എൻ. എസ്. എസ് സ്കൂൾസ് ജനറൽ മാനേജർ പരേതനായ വി. മാധവൻനായരുടെ മകളും പരേതനായ പ്രൊഫ: പി. രാമദാസിന്റെ ഭാര്യയുമാണ്. മക്കൾ:പരേതനായ ആർ. ഗോപാലകൃഷ്ണൻ ഐ. എ. എസ്, ഷീല ജയചന്ദ്രൻ, പി. ആർ.ഉഷ. , പി. ആർ. രമേഷ് (ഓപ്പൺ മാഗസിൻ). മരുമക്കൾ:സുധാ ഗോപാലകൃഷ്ണൻ, പരേതനായ ആർ. ജയചന്ദ്രൻ, പി. വി. രാജേന്ദ്രൻ, ഭാരതി ജയിൻ(ടൈംസ് ഓഫ് ഇന്ത്യ). സഞ്ചയനം 27ന്.