pandalam-valiakoikal
പന്തളം വലിയകോയിക്കൽ ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ചു നട​ന്ന ഉത്രസദ്യ കൊട്ടാരം നിർവ്വാഹക സംഘം പ്രസിഡന്റ് പി.ജി. ശശികുമാർ വർമ്മ ഉദ്ഘാടനം ചെയ്യുന്നു

പന്തളം: വലിയകോയിക്കൽ ശ്രീധർമ്മശാസ്താ ക്ഷേത്രത്തിലെ ഉത്രം ഉത്സവം ഭക്തിസാന്ദ്രമായി.ഗണപതി ഹവനം, നവകം, കലശപൂജകൾ, തിരുവാഭരണം ചാർത്തി ദർശനം, ഉത്രസദ്യ, ഉണ്ണിയൂട്ട് തുടങ്ങിയവ ഉണ്ടായിരുന്നു.
ശ്രീകോവിലിനു മുമ്പിലെ മണ്ഡപത്തിൽ ഭഗവാന് സദ്യ വിളമ്പി പന്തളം കൊട്ടാരം നിർവാഹക സംഘം പ്രസിഡന്റ് പി.ജി. ശശികുമാർ വർമ്മ ഉത്രസദ്യ ഉദ്ഘാടനം ചെയ്തു. മേൽശാന്തി കെ.എസ്. ഉണ്ണിക്കൃഷ്ണൻ നമ്പൂതിരി ഭദ്രദീപം തെളിച്ചു. ദേവസ്വം ഡെപ്യൂട്ടി കമ്മിഷണർ വി. കൃഷ്ണകുമാര വാര്യർ, അസി. കമ്മിഷണർ എ.സി. ശ്രീകുമാരി, എ.ഒ. കെ. മനോജ് കുമാർ, അഖില ഭാരത അയ്യപ്പസേവാസംഘം സംസ്ഥാന അദ്ധ്യക്ഷൻ സി. ഹരിദാസ്, ആചാര സംരക്ഷണ സമിതി സംസ്ഥാന അദ്ധ്യക്ഷൻ പ്രസാദ് കുഴിക്കാല, പന്തളം കൊട്ടാരം നിർവാഹക സംഘം ട്രഷറർ ദീപാവർമ്മ, വലിയ കോയിക്കൽ ക്ഷേത്രോപദേശക സമിതി പ്രസിഡന്റ് ജി. പൃഥ്വിപാൽ, സെക്രട്ടറി എസ്. ശരത് കുമാർ, മുൻ പ്രസിഡന്റ് അഭിലാഷ് രാജ് തുടങ്ങിയവർ പങ്കെടുത്തു.