പത്തനംതിട്ട: കേരള കോ - ഓപ്പറേറ്റീവ് എംപ്ലോയീസ് കൗൺസിൽ (എ.ഐ.ടി.യു.സി) 14ാം സംസ്ഥാന സമ്മേളനം ഇന്നും നാളെയും അടൂരിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ഇന്ന് രാവിലെ 10ന് അടൂർ ഇന്ദ്രപ്രസ്ഥ ഓഡിറ്റോറിയത്തിൽ സമ്മേളനം എ.ഐ.ടി.യു.സി സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി .രാജേന്ദ്രൻ ഉദ്ഘാടനം ചെയ്യും. സംസ്ഥാന പ്രസിഡന്റ് സി. ചന്ദ്രബാബു അദ്ധ്യക്ഷത വഹിക്കും. സി.പി.ഐ ജില്ലാ സെക്രട്ടറി എ.പി. ജയൻ മുഖ്യപ്രഭാഷണം നടത്തും. സി.പി.ഐ സംസ്ഥാന കൗൺസിൽ അംഗം മുണ്ടപ്പള്ളി തോമസ്, കെ.സി.ഇ.യു ജനറൽ സെക്രട്ടറി വി.എം. രമേശ്, കെ.സി.ഇ.എഫ് സംസ്ഥാന പ്രസിഡന്റ് ജോഷ്വ മാത്യു എന്നിവർ സംസാരിക്കും. ഉച്ചയ്ക്ക് 3ന് കോർപ്പറേറ്റ്‌വൽക്കരണവും സഹകരണ മേഖലയും സെമിനാർ മന്ത്രി പി.തിലോത്തമൻ ഉദ്ഘാടനം ചെയ്യും. നാളെ ഉച്ചയ്ക്ക് 12 ന് യാത്രയയപ്പ് സമ്മേളനം എ.ഐ.ടി.യു.സി സംസ്ഥാന പ്രസിഡന്റ് ജെ. ഉദയഭാനു ഉദ്ഘാടനം ചെയ്യും. എ.ഐ.ടി.യു.സി സംസ്ഥാന ട്രഷറർ എം.വി.വിദ്യാധരൻ അദ്ധ്യക്ഷത വഹിക്കും. വാർത്താസമ്മേളനത്തിൽ കെ.സി.ഇ.സി സംസ്ഥാന ജനറൽ സെക്രട്ടറി വി.എം.അനിൽ, ജില്ലാ പ്രസിഡന്റ് ബെൻസി തോമസ്, ജില്ലാ സെക്രട്ടറി ബോബി മാത്തുണ്ണി, സുദർശനൻ എന്നിവർ പങ്കെടുത്തു.