കോന്നി : ഗ്രാമപഞ്ചായത്തിലെ ഹരിതകർമ്മസേനയുടെ പ്രവർത്തനം കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായി കൈയ്യുറ, ബൂട്ട്, യൂണിഫോം, ഐഡന്റിറ്റി കാർഡ്, രജിസ്റ്ററുകൾ, മേശ, കസേര തുടങ്ങിയവയുടെ വിതരണം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രജനി.എം ഉദ്ഘാടനം നിർവ്വഹിച്ചു.
പ്രവർത്തനം വിപുലമാക്കുന്നതിന്റെ ഭാഗമായി വ്യാപാര സ്ഥാപനങ്ങൾ കൂടാതെ 18 വാർഡുകളിലെയും വീടുകളിൽ നിന്ന് അജൈവ മാലിന്യങ്ങൾ ശേഖരിച്ചു തുടങ്ങി.
ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പ്രവീൺ പ്ലാവിളയിൽ അദ്ധ്യക്ഷത വഹിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ അനി സാബു, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ മോഹനൻ കാലായിൽ, ബിജി.കെ. വർഗ്ഗീസ്, മാത്യു പറപ്പളളിൽ, ടി.സൗദാമിനി, ശോഭാ മുരളി, എം.ഓ.ലൈല, സെക്രട്ടറി ആർ.ശ്രീകുമാർ, ഹെൽത്ത് ഇൻസ്‌പെക്ടർ ദീപ.ആർ, വി.ഇ.ഓ ആശ, കുടുംബശ്രീ ചെയർപേഴ്സൺ രത്നകുമാരി എന്നിവർ പ്രസംഗിച്ചു.