govt-hospital-mallappally

മല്ലപ്പള്ളി: താലൂക്ക് ഹെഡ് ക്വാട്ടേഴ്‌സ് ആശുപത്രിയിൽ ഫിസിയോ തെറാപ്പി, സെൻട്രലൈസ്ഡ് ഓക്‌സിജൻ യൂണിറ്റ്, നിരീക്ഷണ ക്യാമറാ സംവിധാനം എന്നിവ പ്രവർത്തനം ആരംഭിച്ചു. മാത്യു ടി. തോമസ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് മനുഭായ് മോഹൻ അദ്ധ്യക്ഷയായിരുന്നു. സാധാരണ ജനങ്ങൾക്ക് പ്രയോജനപ്പെടുന്ന രീതിയിൽ എല്ലാ ദിവസവും രാവിലെ 9 മുതൽ 1 മണി വരെ ആശുപത്രിയിൽ ഫിസിയോതെറാപ്പിസ്റ്റിന്റെ സേവനം ലഭ്യമാകും. വൈസ് പ്രസിഡൻറ് കെ.ദിനേശ്, ജില്ലാ പഞ്ചായത്ത് അംഗം എസ്.വി. സുബിൻ, മല്ലപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് റെജി ശാമുവേൽ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ഓമന സുനിൽ, എസ്.ശ്രീലേഖ, കുഞ്ഞുകോശി പോൾ, ശോശാമ്മ തോമസ്, കെ. സതീഷ്, മിനു സാജൻ, കോശി പി. സക്കറിയ, മല്ലപ്പളളി ഗ്രാമപഞ്ചയത്ത് അംഗങ്ങളായ പ്രകാശ് വടക്കേമുറി, രമ്യ മനോജ്, ബി.ഡി.ഒ കെ. രാജേന്ദ്രൻ, ആശുപത്രി സൂപ്രണ്ട് ഡോ. മാത്യൂസ് വറുഗീസ് മാരേട്ട് തുടങ്ങിയവർ പ്രസംഗിച്ചു.