basketbal

വെൺമണി : വെൻസെക് വെൺമണി, സി.വി.സണ്ണീസ് ബാസ്‌ക്കറ്റ് ബോൾ അക്കാദമി ചെന്നൈ, മാർത്തോമ്മാ ഹയർ സെക്കൻഡറി സ്‌കൂൾ വെൺമണി എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ വെൺമണി മാർത്തോമ്മാ ഹയർ സെക്കൻഡറി സ്‌കൂൾ മൾട്ടി പർപ്പസ് കായിക കോർട്ടിൽ ആരംഭിച്ച ബാസ്‌ക്കറ്റ്‌ബോൾ അക്കാദമിയുടെ ഉദ്ഘാടനം കൊടിക്കുന്നിൽ സുരേഷ് എം.പി നിർവഹിച്ചു. സ്‌കൂൾ പി.ടി.എ പ്രസിഡന്റ് റോയി കെ. കോശി അദ്ധ്യക്ഷനായിരുന്നു. വെൻസെക് ചെയർമാൻ കോശി സാമവേൽ, മുൻ ഇന്ത്യൻ ബാസ്‌ക്കറ്റ്‌ബോൾ ടീം ക്യാപ്ടനും കോച്ചുമായ സി.വി.സണ്ണി എന്നിവർ മുഖ്യാഥിതികളായിരുന്നു . വെൺമണി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. ലെജുകുമാർ, ജില്ലാ പഞ്ചായത്ത് അംഗം ജെബിൻ പി. വർഗീസ് , ബ്‌ളോക്ക് പഞ്ചായത്ത് അംഗം കെ.ശ്യാം കുമാർ, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് അജിതാ മോഹൻ, വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ മഞ്ജു ശ്രീകുമാർ, പഞ്ചായത്ത് അംഗങ്ങളായ ഉമാദേവി, രശ്മി , മറിയാമ്മാ ചെറിയാൻ, അനിലാകുമാരി, പ്രിൻസിപ്പൽ ജിജി മാത്യു സ്‌കറിയാ, ഹെഡ്മിസ്ട്രസ് ആനി വർഗീസ്, കായിക അദ്ധ്യാപകൻ ജിബിൻ തോമസ്, വെൻസെക് മാനേജർ ജിബു ടി. ജോൺ എന്നിവർ സംസാരിച്ചു .