പത്തനംതിട്ട: രാഷ്ട്രീയ - പ്രതികാര സ്ഥലം മാറ്റങ്ങൾ അവസാനിപ്പിക്കുക, സർക്കാർ വിഹിതമല്ലാത്ത മെഡിസിപ്പ് ഒഴിവാക്കുക തുടങ്ങിയ ആവശ്യങ്ങൾ മുൻ നിറുത്തി നടത്തുന്ന ദ്വിദിന സത്യാഗ്രഹത്തിന് അഭിവാദ്യം അർപ്പിച്ച് കേരള എൻ.ജി.ഒ അസോസിയേഷൻ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രകടനവും യോഗവും നടത്തി. സംസ്ഥാന സെക്രട്ടേറിയേറ്റംഗം പി.എസ്.വിനോദ് കുമാർ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് സുരേഷ് കുഴുവേലിൽ അദ്ധ്യക്ഷത വഹിച്ചു. തോമസ് ജോർജ്, ഷിബു മണ്ണടി, എ.അജയ്, ബിജു ശാമുവേൽ, വേണുഗോപാലപിള്ള, യു.അനില, തട്ടയിൽ ഹരി, പി.എസ് മനോജ്കുമാർ, സുനിൽകുമാർ, എസ്.കെ.വിഷ്ണു,സലിംകുമാർ, അബു കോശി, ഡി.ഗീത, ദിലീപ്ഖാൻ, ഉല്ലാസ്‌കുമാർ, ഷാജി.എസ്, അജിൻ ഐപ്പ് ജോർജ് എന്നിവർ സംസാരിച്ചു.