cathilicate-college-arts-

പത്തനംതിട്ട : കാതോലിക്കേറ്റ് കോളേജിൽ വിദ്യാർത്ഥി യൂണിയന്റെ ആഭിമുഖ്യത്തിൽ നടന്ന ആർട്സ് ഫെസ്റ്റിവൽ ആർപ്പ് 2019 സാമൂഹിക പ്രവർത്തക ഡോ.എം.എസ്.സുനിൽ ഉദ്ഘാടനം ചെയ്തു. ആയിരത്തോളം പ്രതിഭകൾ രചനസാഹിത്യ, ലളിതകലാ, നൃത്ത മത്സരങ്ങളിൽ പങ്കെടുത്തു. ഡിപ്പാർട്ട്‌മെന്റ് അടിസ്ഥാനത്തിൽ നടത്തിയ മത്സരങ്ങളിൽ ഇംഗ്ലീഷ് വിഭാഗം ഒന്നും മലയാളം വിഭാഗം രണ്ടും സ്ഥാനങ്ങൾ നേടി. സമാപന ചടങ്ങിൽ കോളേജ് പ്രിൻസിപ്പൽ ഡോ. മാത്യു പി.ജോസഫ്, യൂണിയൻ ചെയർമാൻ ജോർജ് പി. മാത്യു, ആർട്സ് ക്ലബ്ബ് അഡ്വൈസർ ഡോ.ലിജി കോശി, ആർട്സ് ക്ലബ്ബ് സെക്രട്ടറി ആഷിഖ് എസ്, ജനറൽ സെക്രട്ടറി ബിമൽ കൃഷ്ണ എന്നിവർ സംസാരിച്ചു.