കോഴഞ്ചേരി: പുന്നയ്ക്കാട് വഞ്ചിത്ര തേവർതുണ്ടിയിൽ കുടുംബാംഗമായ പുതുപ്പറമ്പിൽ താഴേകിഴക്കിനേത്ത് വീട്ടിൽ പി.ടി.ജോൺ (ജോൺസാർ 84)നിര്യാതനായി. . ദുബായ് ഇന്റർനാഷണൽ എയർപോർട്ട് സിവിൽ ഏവിയേഷൻ റിട്ട. ചീഫ് അക്കൗണ്ട്സ് ഒാഫീസറായിരുന്നു. സംസ്കാരം നാളെ രാവിലെ പത്തിന് വീട്ടുവളപ്പിലെ ശുശ്രൂഷയ്ക്ക് ശേഷം 11ന് എബ്രഹാം മാർ എപ്പിപ്പാനിയോസ് മെത്രാപ്പൊലീത്തയുടെ മുഖ്യകാർമികത്വത്തിൽ തെക്കേമല വഞ്ചിത്ര ഒാർത്തഡാേക്സ് പളളിയിൽ നടക്കും. ഭാര്യ: പുന്നയ്ക്കാട്ട്മലയിൽ തോപ്പിൽ കുടുംബാംഗം റെയ്ച്ചൽ ജോൺ. മക്കൾ: ലിജോ ജോൺ, സോണി ജോൺ. മരുമക്കൾ: മഞ്ജു ജോൺ, ഷെറിൻ ജോൺ.