caraxi

ചെങ്ങന്നൂർ :നവദമ്പതികൾ സഞ്ചരിച്ച കാർ ക്രിസ്ത്യൻ കോളേജ് ജംഗ്ഷനിൽ അപകടത്തിൽപ്പെട്ടു.വെള്ളിയാഴ്ച രാത്രി 11.30 ഓടെയായിരുന്നു സംഭവം.കോട്ടയം ഭാഗത്തു നിന്ന് കൊട്ടാരക്കരയ്ക്ക് വരികയായിരുന്ന ഇന്നോവ കാർ സാമ്‌ന ബേക്കറിയിലേയ്ക്ക് ഇടിച്ചു കയറുകയായിരുന്നു. കാറിലുണ്ടായിരുന്ന കൊട്ടാരക്കര കരിക്കം കളീയ്ക്കൽ പുത്തൻവീട്ടിൽ സോഫി മോളെ (29ന് ) പരിക്കുകളോടെ മുളക്കുഴയിലുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.3 ലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചതായി ബേക്കറി ഉടമ പറഞ്ഞു.