ksrtc

പത്തനംതിട്ട കെ.എസ്.ആർ.ടി.സി പെൻഷനേഴ്‌സ് ഓർഗനൈസേഷൻ ജില്ലാ സമ്മേളനം വീണാ ജോർജ്ജ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് വി.പി.രാജേശ്വരൻ അദ്ധ്യക്ഷത വഹിച്ചു. സമ്മേളന നഗരിയിൽ മുതിർന്ന അംഗം എം.എൻ.രാമചന്ദ്രൻനായർ പതാക ഉയർത്തി. ജില്ലാ കമ്മിറ്റി അംഗം ജോൺ അനുശോചന പ്രമേയം അവതരിപ്പിച്ചു. കെ.എസ്.ആർ.ടി.സി.പി.യു സംസ്ഥാന ജനറൽ സെക്രട്ടറി പി.എ. മുഹമ്മദ് അഷറഫ് മുഖ്യപ്രഭാഷണം നടത്തി.ജില്ലാ സെക്രട്ടറി എസ്.മീരാ സാഹിബ് റിപ്പോർട്ട് അവതരിപ്പിച്ചു. ജില്ലാ ട്രഷറാർ കെ.എസ്.വിജയൻ പിള്ള, പി.ഷംസുദീൻ, ജോർജ്ജ് മാത്യു,
പി.ജെ.അജയകുമാർ,പി.കെ.ഗോപി, എം.വി.വിദ്യാധരൻ,ജി.ഗിരീഷ് കുമാർ,കെ.മോഹൻകുമാർ,എം.ജി.രാമൻ പിള്ള,എം.എൻ.ഗോപി, ഇ.കെ. ബാഹുലേയൻ, പി.ആർ.പുരുഷോത്തമൻ നായർ, ഡി.രാധാകൃഷ്ണൻ എന്നിവർ സംസാരിച്ചു.