bam-thruthicadu

മല്ലപ്പള്ളി: കേരളീയ സമൂഹത്തിൽ പരിവർത്തനങ്ങൾ സൃഷ്ടിച്ച നവോത്ഥാനം സാർവത്രിക വിദ്യാഭ്യാസത്തിന്റെ സൃഷ്ടിയാണെന്ന് തിരുവല്ല അതിരൂപത ആർച്ച് ബിഷപ്പ് ഡോ.തോമസ് മാർ കൂറിലോസ് പറഞ്ഞു. ക്രൈസ്തവ മിഷനറിമാർ പ്രചരിപ്പിച്ച പുതിയ വിദ്യാഭ്യാസമാണ് കേരളത്തിൽ മതേതര സമൂഹത്തിന്റെ പിറവിക്ക് കാരണം. ജാതി മത ചിന്തകളാൽ വേർതിരിക്കപ്പെട്ട സമൂഹത്തിൽ എല്ലാവരും ഒരുമിച്ചിരുന്ന് പഠിക്കുവാൻ അവസരം ലഭിച്ചതോടെയാണ് ഇത് സാദ്ധ്യമായതെന്നും അദ്ദേഹം പറഞ്ഞു. തുരുത്തിക്കാട് ബി.എ.എം കോളേജ് സ്ഥാപകദിനാചരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മുൻ ഡി.ജി.പി.ഡോ.അലക്‌സാണ്ടർ ജേക്കബ്, റവ.ഡോ.ടി.സി.ജോർജ്ജ് അനുസ്മരണ പ്രഭാഷണം നടത്തി. റവ.ഡോ.ടി.സി.ജോർജ്ജ് പുരസ്‌കാരം നെടുമണ്ണി സെന്റ് അൽഫോൻസാ യു.പിസ്‌കൂൾ മുൻപ്രഥമാദ്ധ്യാപകൻ പി.ഒ.ചാക്കോയ്ക്ക് ആർച്ച് ബിഷപ്പ് സമ്മാനിച്ചു. ബി.എ.എം ട്രസ്റ്റ് അംഗം അംഗം ഏബ്രഹാം ജെ.ജോർജ്ജ് അദ്ധ്യക്ഷത വഹിച്ചു. മാനേജർ പ്രൊഫ.തോമസ് എബ്രഹാം സ്‌കോളർഷിപ്പുകൾ വിതരണം ചെയ്തു. പ്രിൻസിപ്പൽ ഡോ.അലക്‌സ് മാത്യൂ, മുൻ പ്രിൻസിപ്പൽ ഡോ.ജോസ് പാറക്കടവിൽ, ഡോ. ഇസ്രായേൽ തോമസ്, ഡോ.ബിജു.ടി.ജോർജ്ജ്, ഡോ.തോംസൺ കെ.അലക്‌സ് എന്നിവർ പ്രസംഗിച്ചു.