maram

കോഴഞ്ചേരി: മരങ്ങൾ ഒടിഞ്ഞു വീണ് എടപ്പാറ മലനടയിലെ നടപ്പന്തലിനും ഓഫീസ് കെട്ടിടത്തിനും കേടുപാടുകൾ സംഭവിച്ചു.എന്നാൽ ക്ഷേത്രത്തിന് അപകടമില്ല. കഴിഞ്ഞ
ദിവസം രാത്രിയിലാണ് വലിയ ചാര് മരം ഒടിഞ്ഞു
അടുത്ത് നിന്ന ആഞ്ഞിലിക്ക് മുകളിലേക്ക് വീണത്. ഇതോടെ രണ്ട് മരവും നിലംപൊത്തുകയായിരുന്നു. ഇവിടുത്തെ പ്രധാന ഉപദേവാലയം കായംകുളം കൊച്ചുണ്ണിയുടേതാണ്. കായംകുളം കൊച്ചുണ്ണി സിനിമ പുറത്തിറങ്ങിയതോടെ ക്ഷേത്രത്തിൽ ദർശനത്തിന്
തിരക്കേറിയിരുന്നു. സിനിമയുടെ ഷൂട്ടിംഗ് തുടങ്ങിയതും
മലനടയിലാണ്.