sob-sreenivasan

തിരുവല്ല: നിർമ്മാണം നടക്കുന്ന വീടിനു മുകളിൽ നിന്നും വീണ് റിട്ട. കെ.എസ്.ആർ.ടി.സി ഡ്രൈവർ മരിച്ചു. നെടുമ്പ്രം ചേക്കാട്ട് വീട്ടിൽ ശ്രീനിവാസൻ (63) ആണ് മരിച്ചത്. ഇന്നലെ രാവിലെ എട്ടിനാണ് സംഭവം. വീടിനോടു ചേർന്ന് നിർമ്മിക്കുന്ന കെട്ടിടത്തിന്റെ മുകളിൽ വാർക്കയ്ക്ക് വെള്ളം ഒഴിക്കാൻ കയറിയതാണ്. കാൽവഴുതി താഴെ വീണതിനെതുടർന്ന് താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കല്ലൂപ്പാറ താലാംകുന്നിൽ കുടുംബാംഗമാണ്, സംസ്ക്കാരം ഇന്ന് രാവിലെ 11 .30ന് വീട്ടുവളപ്പിൽ. ഭാര്യ: രമണി. മക്കൾ: ശ്രീജിത്ത്, ശ്രീരാജ്.