തിരുവല്ല: ചാത്തങ്കരി അർദ്ധനാരീശ്വര ക്ഷേത്രത്തിലെ ശിവരാത്രി മഹോത്സവം കൊടിയേറി. മാർച്ച് നാലിന് ആറാട്ടോടെ സമാപിക്കും. സുഗതൻ തന്ത്രിയുടെയും മേൽശാന്തി ഹരിനാരായണ ശർമ്മയുടെയും കാർമ്മികത്വത്തിലായിരുന്നു കൊടിയേറ്റ്. ദിവസവും രാവിലെ അഷ്ടദ്രവ്യ മഹാഗണപതിഹോമം, പന്തീരടിപൂജ, നവകം, പഞ്ചഗവ്യം, ശ്രീബലി വൈകിട്ട് വിശേഷാൽ ദീപാരാധന, ദീപക്കാഴ്ച, ഭഗവതിസേവ എന്നിവ നടക്കും. മാർച്ച് ഒന്നിന് വൈകിട്ട് 7.30ന് സിനിമാറ്റിക് ഡാൻസ്, 8.30ന് നാടകം, രണ്ടിന് രാവിലെ ഒൻപതിന് വിളക്കുപൂജ, പത്തിന് സർപ്പപൂജ, 12ന് അന്നദാനം, വൈകിട്ട് ഏഴിന് നൃത്തനൃത്യങ്ങൾ, 10.30ന് ഗാനമേള. മൂന്നിന് രാവിലെ ആറിന് അഖണ്ഡനാമജപം, 12ന് അന്നദാനം, രാത്രി എട്ടിന് പള്ളിവേട്ട പുറപ്പാട്, 8.45ന് താലപ്പൊലി വരവ്, പത്തിന് പള്ളിവേട്ട വരവ്. നാലിന് രാവിലെ 11.15ന് ഗുരുദേവപ്രഭാഷണം, ഒന്നിന് സമൂഹസദ്യ ഉദ്ഘാടനം തിരുവല്ല യൂണിയൻ കൺവീനർ അനിൽ എസ്.ഉഴത്തിൽ നിർവഹിക്കും. യൂണിയൻ ചെയർമാൻ ബിജു ഇരവിപേരൂർ, യോഗം ഇൻസ്‌പെക്ടിംഗ് ഓഫീസർ രവീന്ദ്രൻ എഴുമറ്റൂർ എന്നിവർ മുഖ്യാതിഥികളാകും. രാത്രി ഒൻപതിന് ആറാട്ട് പുറപ്പാട്, താലപ്പൊലി, 11ന് ആറാട്ട് വരവ്.