പത്തനംതിട്ട : 293,35,52,359 രൂപ വരവും 291,28,32,915 രൂപ ചെലവും 2,07,19,444 രൂപ നീക്കിയിരിപ്പും പ്രതീക്ഷിക്കുന്ന ജില്ലാ പഞ്ചായത്തിന്റെ 2019-20 വർഷത്തെ ബഡ്ജറ്റ് വൈസ് പ്രസിഡന്റ് ജോർജ് മാമ്മൻ കൊണ്ടൂർ അവതരിപ്പിച്ചു. പ്രസിഡന്റ് അന്നപൂർണാ ദേവി അദ്ധ്യക്ഷത വഹിച്ചു. കൃഷിയ്ക്കും ആരോഗ്യത്തിനുമാണ് പ്രാധാന്യം നല്കിയിരുന്നത്.
കാർഷിക മേഖലയ്ക്ക് 13 കോടി
നെൽകൃഷി പരിപോഷിപ്പിക്കാൻ 53 ഗ്രാമപഞ്ചായത്തുകളിലും പൊൻകതിർ പദ്ധതി - 4 കോടി രൂപ
കൃഷിയിടങ്ങൾ തരിശ് രഹിതമാക്കുന്നതിന് സുഫലം പദ്ധതി - 2 കോടി രൂപ
സീഡ് ഫാമുകളുടെ വികസനത്തിന് - രണ്ടു കോടി രൂപ
കരിമ്പ് കർഷകർക്കായി പ്രത്യേക പദ്ധതി - 20 ലക്ഷം രൂപ
കാർഷിക വിളകൾ മൂല്യവർദ്ധിത ഉല്പന്നങ്ങളായി വിപണനം നടത്തുന്നതിന് കുടുംബശ്രീ വനിതാ സംരംഭകർക്ക് സഹായം നല്കാൻ - 50 ലക്ഷം.
കുരുമുളക് , തീറ്റപുൽ കൃഷി ഉല്പാദനം വർദ്ധിപ്പിക്കാൻ - 20 ലക്ഷം.
കാച്ചിൽ, ചേന, ചേമ്പ്, വാഴ, കപ്പ എന്നിവയ്ക്ക് - 50 ലക്ഷം
പാല് ഉല്പാദനം വർദ്ധിപ്പിക്കാൻ ഒരു വീട്ടിൽ ഒരു പശു പദ്ധതി.
മൃഗ സംരക്ഷണത്തിനും ക്ഷീര വികസനത്തിനും -3.5 കോടി രൂപ
മത്സ്യകൃഷി വികസനത്തിന് - 15 ലക്ഷം
>>ചെറുകിട വ്യവസായത്തിന് - 1.10 കോടി
>> പരിസ്ഥിതി - ജലസംരക്ഷണം
തോടുകളുടെ നവീകരണവും സംരക്ഷണവും ലക്ഷ്യമിട്ട സുജലം പദ്ധതി കാര്യക്ഷമമാക്കാൻ - 2.50 കോടി
തണൽ മരങ്ങൾ നട്ടു പിടിപ്പിക്കുന്നതിനായി - ഒരു കോടി
പരിസ്ഥിതി -ജലസംരക്ഷണ മേഖലയ്ക്കായി - 3.50 കോടി രൂപ
>> ആരോഗ്യ സംരക്ഷണം
ജില്ലാ ആശുപത്രി കോഴഞ്ചേരിയുടെ ഉന്നമനത്തിന് - 6 കോടി
സ്പോർട്സ് മെഡിസിൻ യൂണിറ്റിന് - 10 ലക്ഷം
ആയുർവേദാശുപത്രി വികസനത്തിനായ് - 3 കോടി
>>വിദ്യാഭ്യാസ മേഖലയുടെ ഉന്നമനത്തിന് - 11.65 കോടി രൂപ
>>കുടിവെള്ള പദ്ധതികൾക്കും അനുബന്ധ കാര്യങ്ങൾക്കുമായി - 7 കോടി
ഭവനനിർമ്മാണത്തിന് സംസ്ഥാന സർക്കാരിന്റെ ലൈഫ് മിഷൻ പി.എം.എ.വൈ പ്രകാരം ഗ്രാമ-ബ്ലോക്ക് പഞ്ചായത്തുകളുടെ
സഹകരണത്തോടെയുള്ള പദ്ധതി.
പൊതുവിഭാഗത്തിന് - 7 കോടി,
പട്ടികജാതി, പട്ടികവർഗ വിഭാഗത്തിന് - 5കോടി
പ്രളയ ദുരിതാശ്വാസത്തിനുൾപ്പെടെ ആകെ - 13 കോടി
>>ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുൾപ്പെടെ തൊഴിൽ മേഖലയ്ക്ക് - 162 കോടി
ഊർജോല്പാദനം വർദ്ധിപ്പിക്കുന്നതിന് - 3 കോടി
മാർക്കറ്ര് നവീകരണത്തിന് - 6 കോടി
പട്ടിക ജാതി വികസനം- 13.50 കോടി
പട്ടിക വർഗ വികസനം - 1 കോടി
സാമൂഹിക വനിതാ - ശിശുക്ഷേമം - 5.50 കോടി രൂപ
വൃദ്ധജനക്ഷേമപ്രവർത്തനങ്ങൾക്ക് - 2 കോടി
ഭിന്ന ശേഷി ക്ഷേമത്തിന് - 2.60 കോടി രൂപ
സ്പോർട്സ് യുവജനക്ഷേമം - ഒരു കോടി
ശുചിത്വം മാലിന്യ സംസ്കരണം- 5 കോടി
കലാ സാംസ്കാരിക വികസനത്തിന് 1.28 കോടി രൂപ
പൊതുമരാമത്ത് - 65 കോടി
പൊതുഭരണത്തിനായ് - 1.75 കോടി രൂപ