തെങ്ങമം: സ്വകാര്യബസ് സ്‌കൂൾ ബസിലിടിച്ച് നാല് വിദ്യാർത്ഥികൾക്കും ആയക്കും പരിക്കേറ്റു. തെങ്ങമം ഗവ.എൽ.പി.എസിലെ സ്‌കൂൾ വാഹനമാണ് അപകടത്തിൽപ്പെട്ടത്. അമൃത, ദ്രോണ, ആദിത്യ രഘു ,ആര്യ എന്നീ വിദ്യാർത്ഥികൾക്കും ആയ സുനിതക്കുമാണ് പരിക്കേറ്റത്. ആരുടെയും പരിക്ക് ഗുരുതരമല്ല. ഇന്നലെ വൈകിട്ട് തെങ്ങമം ജംഗ്ഷനിലെ വളവിലാണ് അപകടം. അമിതവേഗത്തിലെത്തിയ സ്വകാര്യബസ് സ്‌കൂൾ ബസിലിടിക്കുകയായിരുവെന്ന് ദൃഷ്സാക്ഷികൾപറഞ്ഞു. ഇടിയുടെ ആഘാതത്തിൽ സ്‌കൂൾ വാഹനം പത്ത് മീറ്ററോളം പിന്നിലേക്ക് പോയി.
തെങ്ങമം നെല്ലിമുകൾ റോഡിൽ സ്വകാര്യബസുകളുടെ മത്സര ഓട്ടം പതിവാണ്. പലപ്പോഴും നാട്ടുകാരുമായി സ്വകാര്യബസ് ജീവനക്കാർ തർക്കങ്ങൾ ഉണ്ടാകാറുണ്ട്. പൊലീസും മോട്ടോർ വാഹനവകുപ്പും പരിശോധന നടത്താറുമില്ല. സ്‌കൂൾ കുട്ടികൾ കടന്നുപോകുന്ന സമയത്ത് ടിപ്പർലോറികളുടെ പാച്ചിലും രൂക്ഷമാണ്.