koduman
തൊഴിലുറപ്പ് പദ്ധതി വ്യാപിപ്പിക്കുന്നതിന് ദേശീയ പ്രക്ഷോഭം അനിവാര്യമാണന്ന് മന്ത്രി എം എം മണി

കൊടുമൺ: തൊഴിലുറപ്പ് പദ്ധതി വ്യാപിപ്പിക്കുന്നതിന് ദേശീയ പ്രക്ഷോഭം അനിവാര്യമാണന്ന് മന്ത്രി എം എം മണി പറഞ്ഞു. എൽ.ഡി.എഫ് നേതൃത്വത്തിൽ നടന്ന തൊഴിലുറപ്പ് തൊഴിലാളികളുടെ കൊടുമൺ പഞ്ചായത്ത്സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇടതുപക്ഷ ജനാധിപത്യ മുന്നണി പിന്തുണ നൽകിയ ഒന്നാം യു പി എ സർക്കാരാണ് തൊഴിലുറപ്പ് പദ്ധതി രാജ്യത്ത് നടപ്പാക്കിയത്. എന്നാൽ പിന്നീട് വന്ന മൻമോഹൻ സിംഗ് ഗവൺമെന്റും നരേന്ദ്രമോദി സർക്കാരും അതിന്റെ തുക വെട്ടിക്കുറച്ചു . അത്പൂർണമായി നിറുത്തലാക്കാൻ കഴിയാത്തതുകൊണ്ട് മാത്രമാണ് ഇപ്പോഴും നിലനിൽക്കുന്നത്.ഈ സാഹചര്യത്തിന് മാറ്റം വരുത്താൻ തൊഴിലാളികളുടെ കൂട്ടായ സമ്മർദ്ദം അനിവാര്യമാണ്. ഇടതു മുന്നണി മുന്നോട്ടുവച്ച മിനിമം പരിപാടിയുടെ അടിസ്ഥാനത്തിലാണ് ആദിവാസികളുടെ വനാവകാശ നിയമം, കാർഷിക കടം എഴുതിത്തള്ളൽ, വിവരാവകാശ നിയമം തുടങ്ങിയ നിയമങ്ങളുണ്ടാക്കിയതെന്ന് അദ്ദേഹം പറഞ്ഞു എ. വി പി ൻ കു മാ ർ അദ്ധ്യക്ഷനായി. എം എൽ എ മാരായ ചിറ്റയം ഗോപകുമാർ, വീണാ ജോർജ്, സി പി . എം ജില്ലാ സെക്രട്ടറി കെ .പി. ഉദയഭാനു, ഏരിയ സെക്രട്ടറി എ .എൻ .സലീം, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബീനാ പ്രഭ, ജില്ലാ പഞ്ചായത്തംഗങ്ങളായ ആർ .ബി രാജീവ് കുമാർ, ബി .സതി കു മാ രി, പഞ്ചായത്ത് പ്രസിഡന്റ് കുഞ്ഞന്നാമ്മ കുഞ്ഞ്, ബ്ലോക്ക് പഞ്ചായത്തംഗം സി. പ്രകാശ്, ഇടത്തിട്ട സത്യൻ, ജേക്കബ് ജോർജ്, സുരേഷ് ബാബു, എസ് ഭദ്രകുമാരി, പഞ്ചായത്തംഗങ്ങളായ എൻ കെ ഉദയകുമാർ, ജെ ശാരദ, കെ പുഷ്പലത, ബി. സഹദേവൻ ഉണ്ണിത്താൻ, ശ്യാംസത്യ, ഓമന, ലീലാമണി വാസുദേവൻ എന്നിവർ സംസാരിച്ചു.കെ .കെ. അശോക് കുമാർ സ്വാഗതവും എം .ആർ. എസ് ഉണ്ണിത്താൻ നന്ദിയും പറഞ്ഞു.