sndp
എസ്.എൻ.ഡി.പി.യോഗം 5423-ാംനമ്പർ സഹോദരൻ അയ്യപ്പൻ സ്മാരക ശാസ്താംകോണം ശാഖ പണികഴിപ്പിച്ച ഗുരുദേവ ക്ഷേത്രത്തിന്റെ സമർപ്പണം എസ്.എൻ ട്രസ്റ്റ് ബോർഡ് അംഗം പ്രീതി നടേശൻ നിർവഹിക്കുന്നു. യോഗം കൗൺസിലർ വനജ വിദ്യാധരൻ, പുനലൂർ യൂണിയൻ പ്രസിഡന്റ് ടി.കെ.സുന്ദരേശൻ, വൈസ് പ്രസിഡന്റ് എ.ജെ. പ്രദീപ്, യൂണിയൻ സെക്രട്ടറി ആർ. ഹരിദാസ്, യോഗം ഡയറക്ടർ കെ.വി.സുഭാഷ് ബാബു, യൂണിയൻ കൗൺസിലർ എസ്.സദാനന്ദൻ, ശാഖാ പ്രസിഡന്റ് എൻ.മണിക്കുട്ടൻ തുടങ്ങിയവർ സമീപം.

പുനലൂർ: അവശത അനുഭവിക്കുന്ന സമൂഹത്തിന്റെ മോചനത്തിന് വേണ്ടിയാണ് ശ്രീനാരായണ ഗുരുദേവൻ സാമൂഹിക വിപ്ലവത്തിന് തുടക്കം കുറിച്ചതെന്ന് എസ്.എൻ ട്രസ്റ്റ് ബോർഡ് അംഗം പ്രീതി നടേശൻ പറഞ്ഞു. എസ്.എൻ.ഡി.പി യോഗം 5423-ാം നമ്പർ സഹോദരൻ അയ്യപ്പൻ സ്മാരക ശാസ്താംകോണം ശാഖ പണികഴിപ്പിച്ച ഗുരുദേവ ക്ഷേത്രത്തിന്റെ സമർപ്പണം നിർവഹിക്കുകയായിരുന്നു പ്രീതി നടേശൻ. തൊട്ടുകൂടായ്മ കൊടികുത്തിവാണിരുന്ന കാലത്ത് സ്കൂളിൽ സവർണരുടെ സമീപത്തിരുന്ന് പഠിക്കാൻ ഈഴവരെ അനുവദിച്ചിരുന്നില്ല. ഇതിന് മാറ്റംവരുത്തിയത് ഗുരുദേവനാണ്.
ഗുരുദേവൻ ആരാണെന്ന് ചോദിച്ചാൽ ഈഴവ ഗുരു എന്ന് പറയുന്ന കാലമാണിത്. എന്നാൽ ഗുരു സാക്ഷാൽ ദൈവമാണെന്ന് നാം മനസിലാക്കണം. ബ്രഹ്മ - വിഷ്ണു - മഹേശ്വരൻമാർ ചേർന്നതാണ് ഗുരുദേവൻ. ഇത് നമ്മൾ മനസിലാക്കാത്തതിന്റെ ബുദ്ധിമുട്ടുകളാണ് ഈഴവ സമൂഹം ഇന്ന് അനുഭവിക്കുന്നത്. ശബരിമലയിലെ യുവതി പ്രവേശനം വേദനയുണ്ടാക്കി. വിശ്വാസികൾക്കൊപ്പമാണ് യോഗം നേതൃത്വമെന്നും പ്രീതി നടേശൻ പറഞ്ഞു.
പുനലൂർ യൂണിയൻ പ്രസിഡന്റ് ടി.കെ. സുന്ദരേശന്റെ അദ്ധ്യക്ഷത വഹിച്ചു. യോഗം കൗൺസിലർ വനജ വിദ്യാധരൻ മുഖ്യ പ്രഭാഷണം നടത്തി. യൂണിയൻ വൈസ് പ്രസിഡന്റ് എ.ജെ. പ്രദീപ്, യൂണിയൻ സെക്രട്ടറി ആർ. ഹരിദാസ്, യോഗം ഡയറക്ടർ കെ.വി. സുഭാഷ്ബാബു, യൂണിയൻ കൗൺസിലർമാരായ എസ്. സദാനന്ദൻ, നാരായണദാസ്, ബി. ചന്ദ്രബാബു, എസ്.എൻ ട്രസ്റ്റ് ബോർഡ് അംഗം സന്തോഷ് ജി. നാഥ്, വനിതാസംഘം യൂണിയൻ പ്രസിഡന്റ് ബി. ശാന്തകുമാരി, യൂത്ത് മൂവ്മെന്റ് യൂണിയൻ പ്രസിഡന്റ് ഏരൂർ സുനിൽ, സൈബർസേന യൂണിയൻ പ്രസിഡന്റ് ബിനുലാൽ, വാർഡ് കൗൺസിലർ നെൽസൺ സെബാസ്റ്റ്യൻ, പുനലൂർ ടൗൺ ശാഖാ സെക്രട്ടറി സുരേഷ്‌കുമാർ തുടങ്ങിയവർ സംസാരിച്ചു. ശാഖാ സെക്രട്ടറി എം. രാജൻ റിപ്പോർട്ട് അവതരിപ്പിച്ചു. പ്രസിഡന്റ് എൻ. മണിക്കുട്ടൻ സ്വാഗതവും വൈസ് പ്രസിഡന്റ് മധുസൂദനൻ നന്ദിയും പറഞ്ഞു. തുടർന്ന് അന്നദാനം നടന്നു. യോഗം ഡയറക്ടർ പിറവന്തൂർ ഗോപാലകൃഷ്ണൻ, എസ്.എൻ ട്രസ്റ്റ് ബോർഡ് അംഗം സതീഷ്‌കുമാർ, വന്മള ശാഖാ സെക്രട്ടറി മനോജ്, അഷ്ടമംഗലം ശാഖാ സെക്രട്ടറി ബാബു, ആനപെട്ടകോങ്കൽ ശാഖാ പ്രസിഡന്റ് ജി.വി. ശ്രീകുമാർ, വനിതാസംഘം പുനലൂർ യൂണിയൻ എക്സിക്യൂട്ടീവ് അംഗം വിജയമ്മ രവീന്ദ്രൻ തുടങ്ങിവർ പങ്കെടുത്തു.