bjvmhss
ഓച്ചിറ മഠത്തിൽ കാരാണ്മ ബി.ജെ.വി.എം വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ വാർഷികവും യാത്രഅയപ്പ് സമ്മേളനവും ആർ.രാമചന്ദ്രൻ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു

ഓച്ചിറ: മഠത്തിൽകാരാണ്മ ബി.ജെ.വി.എം വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ വാർഷികവും യാത്രഅയപ്പ് സമ്മേളനവും ആർ. രാമചന്ദ്രൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് സലിം അമ്പീത്തറ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സ്കൂൾ യുവജനോത്സവത്തിൽ എ ഗ്രേഡ് നേടിയ വിദ്യാർത്ഥികളെ തഴവ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീലതയും പൂർവവിദ്യാർത്ഥിയും അദ്ധ്യാപകനുമായ ഉണ്ണികൃഷ്ണൻ കുശസ്ഥലിയെ ജില്ലാപഞ്ചായത്തംഗം അനിൽ എസ്.കല്ലേലിഭാഗവും അനുമോദിച്ചു. എൻഡോവ്മെന്റ് വിതരണം സ്കൂൾ മാനേജർ എൽ. ചന്ദ്രമണി നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്തംഗം ബിജു പാഞ്ചജന്യം, ഗ്രാമപഞ്ചായത്തംഗം മാളു സതീശ്, വി.എച്ച്.എസ്.എസ് പ്രിൻസിപ്പൽ ഉണ്ണികൃഷ്ണപിള്ള, ടി.എൽ. സബിത, എസ്. രാജീവ്, ഗീത, എസ്. ഷാജി, എച്ച്. ഷിജി, താര എന്നിവർ സംസാരിച്ചു. ബി.വി. മീനാകുമാരി സ്വാഗതവും എസ്. അനിൽകുമാർ നന്ദിയും പറഞ്ഞു.