photo
അഞ്ചൽ സെന്റ് ജോസഫ്സ് മിഷൻ ആശുപത്രിയിൽ ആരംഭിച്ച കാത്ത് ലാബിന്റെ ഉദ്ഘാടനം മന്ത്രി കെ. രാജു നിർവഹിക്കുന്നു. ബസേലിയോസ് ക്ലീമീസ് കത്തോലിക്കാ ബാബ, രഞ്ജു സുരേഷ്, സിസ്റ്റർ ലില്ലി തോമസ്, വി.വൈ. വർഗീസ് തുടങ്ങിയവർ സമീപം

അഞ്ചൽ: അഞ്ചൽ സെന്റ് ജോസഫ്സ് മിഷൻ ആശുപത്രിയിൽ അത്യാധുനിക കാത്ത് ലാബിന്റെയും സഫയർ ജൂബിലിയുടേയും ഉദ്ഘാടനം മന്ത്രി കെ. രാജു നിർവഹിച്ചു. നഴ്സിംഗ് കോളേജ് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ മോറാൻ മോർ ബസേലിയോസ് ക്ലീമീസ് കത്തോലിക്കാ ബാബ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രഞ്ജു സുരേഷ്, അഞ്ചൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.വൈ. വർഗീസ്, ഐ.എം.എ ഓണററി സെക്രട്ടറി ജനറൽ ഡോ.ആർ.വി. അശോകൻ, ആശുപത്രി ഡയറക്ടർ സിസ്റ്റർ ലില്ലി തോമസ്, മെഡിക്കൽ സൂപ്രണ്ട് ഡോ. മുഹമ്മദ് മൻസൂർ, ഡോ. മണികണ്ഠൻ, ഡോ. മംഗളാനന്ദൻ തുടങ്ങിയവർ സംസാരിച്ചു. എൻ.കെ. പ്രേമചന്ദ്രൻ എം.പിയുടെ സന്ദേശം ചടങ്ങിൽ വായിച്ചു.