കരുനാഗപ്പള്ളി: എക്സൈസ് എൻഫോഴ്സ്മെന്റ് ആൻഡ് ആന്റി നർക്കോട്ടിക്ക് എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ എം.നൗഷാദിന്റെ നേതൃത്വത്തിൽ കുരനാഗപ്പള്ളിയുടെ വിവിധ ഭാഗങ്ങളിൽ നടത്തിയ പരിശോധനയിൽ ചവറ എ.എം.സി ജംഗ്ഷനിലുള്ള വീട്ടിൽനിന്നും 107 കുപ്പി വിദേശമദ്യം പിടിച്ചെടുത്തു. ചവറ എ.എം.സി ജംഗ്ഷൻ പുറംചുറ്റിൽ വീട്ടിൽ സന്തോഷ്കുമാറിനെ(47) അറസ്റ്റ് ചെയ്തു. ഇയാളെ കോടതയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. നിരവധി അബ്കാരി കേസുകളിലെ പ്രതിയാണ് ഇയാൾ. പരിശോധനയിൽ 8150 രൂപയും പിടിച്ചെടുത്തു. റെയ്ഡിൽ പ്രിവന്റീവ് ഓഫീസർമാരായ എസ്. നൗഷാദ്, വിനോദ്, സിവിൽ എക്സൈസ് ഓഫീസർമാരായ സലിം, വൈശാഖ്, അനിൽകുമാർ, സോണി ജെ.സോമൻ, ശ്രീജയൻ, ജയകുമാർ എന്നിവരും പങ്കെടുത്തു.